22
Sep 2023
Mon
22 Sep 2023 Mon

ജിദ്ദ: ‘ഇശല്‍ ഓണം ഫെസ്റ്റ് 2023’ എന്ന പേരില്‍ ജിദ്ദ ഇശല്‍ കലാ വേദി വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ഇശല്‍ കലാ വേദിയുടെ കുടുംബങ്ങള്‍ ഓണസദ്യ ഒരുക്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുക്കിയ കലാ കായിക പരിപാടികളില്‍ ഗാനങ്ങള്‍, നൃത്തം, വടംവലി, പെനാല്‍റ്റി ഷൂട്ട് ഔട്ട് എന്നിവ ഓണാഘോഷത്തിന് നിറപകിട്ടേകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫൈസല്‍ മൊറയൂര്‍ അധ്യക്ഷനായിരുന്നു. ബഷീര്‍ തീരുര്‍, ഇബ്രാഹിം ഇരിങ്ങല്ലൂര്‍, ഹസീന അഷ്റഫ് , സുല്‍ഫിക്കര്‍ തായി, ജാഫര്‍അലി പാലക്കോട്, ഇബ്രാഹിം കണ്ണൂര്‍, ജലാല്‍ തേഞ്ഞിപാലം, റജിയ ബീരാന്‍, ജ്യോതി കുമാര്‍, റെമി ഹരീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ഷാജഹാന്‍ ഗൂഡല്ലൂര്‍ സ്വാഗതവും റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

മുഹമ്മദ് കുട്ടി അരിബ്ര, സോഫിയ സുനില്‍, മുംതാസ് അബ്ദുല്‍ റഹ്‌മാന്‍, ഹസീന അഷ്റഫ്, ഇസ്മായില്‍, മന്‍സൂര്‍ നിലമ്പുര്‍ എന്നിവര്‍ ഗാനമാലപിച്ചു. അജീഷ് സിനി സാഗര്‍, റാനിയ റഫീഖ്, ആഷിദ ഫാത്തിമ , ആയിശ ഹസ്ബി, ഷഹന ഫബി, ദിയാനാ ഫാത്തിമ, ആഷിക റംനാസ്, ബാപ്പുട്ടി, ഫെമിന സുല്‍ഫിക്കര്‍, ദിയാനാ ജലാല്‍, ആയിശ ഹസ്ബി,ആഷിദ ഫാത്തിമ ജന്ന, റഫായ ബിസ്മില്‍, റെന, റിയ, റഷ, നസ്രിന്‍
അല്‍ അനൂദ് എന്നിവര്‍ നൃത്തങ്ങളവതരിപ്പിച്ചു.

ഇബ്രാഹിം കണ്ണൂര്‍, ഫൈസല്‍ മൊറയൂര്‍, ഗഫൂര്‍, സാഹിറ ജലാല്‍, എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സലാഹുദ്ദിന്‍ വാളകുട അവതാരകനായിരുന്നു. സാഗര്‍ റസാഖ്, അന്‍ ഷിഫ്, സുഹൈര്‍, ശാഹുല്‍, അനി സാഗര്‍ അഷ്റഫ്, ഹാഷിം, ബാബു. സാബിറ സാഗര്‍, സാജിത ഇബ്രാഹിം. ഷിജില , നൗഷി, നുഫി നുസൈബ അഷ്റഫ് വിവിധ മല്‍ത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.