19
Sep 2025
Sat
19 Sep 2025 Sat
malappuram ona pudava

മലപ്പുറം: നബിദിന ഘോഷയാത്രയ്ക്കിടെ മദ്രസയിലെ അധ്യാപകര്‍ക്ക് ഓണപ്പുടവ നല്‍കി കുടുംബം. മലപ്പുറം മേല്‍മ്മുറി അധികാരത്തൊടിയിലാണ് ഓണവും നബിദിനവും ഒരുമിച്ചു വന്നത് സനേഹ നിമിഷങ്ങളായി മാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അധികാരത്തൊടിയിലെ സുനില്‍ കുമാറും കുടുംബവും ആണ് ഉസ്താദുമാര്‍ക്ക് ഓണപ്പുടവ നല്‍കിയത്. നബിദിന ഘോഷയാത്രയ്ക്ക് മധുരം നല്‍കുന്നതിനോടൊപ്പമായിരുന്നു വസ്ത്രങ്ങളും കൈമാറിയത്.

മലപ്പുറം അധികാരത്തൊടിയിലെ സുനില്‍കുമാറും കുടുംബവും എല്ലാ പ്രാവശ്യവും നബിദിനത്തിന് മധുരം നല്‍കുന്നതാണ്. ഇത്തവണ പക്ഷേ തിരുവോണം കൂടി ആയതോടെ ഉസ്താദുമാര്‍ക്ക് ഓണപ്പുടവ കൂടി നല്‍കി.

”നബിദിനവും ഓണവും ഒരുമിച്ചു വരുന്നത് എന്റെ ഓര്‍മയില്‍ ആദ്യമായാണ്. അതുകൊണ്ട് തന്നെ ഇത്തവണ ഓണപ്പുടവ കൂടി നല്‍കാന്‍ തീരുമാനിച്ചു. ജാതി വ്യത്യാസമില്ല.. നമ്മള്‍ ഒരുമിച്ചു ജനിച്ചുവളര്‍ന്ന ആളുകളാണ്. ഇതൊക്കെയല്ലേ നമ്മള്‍ മനുഷ്യന്മാര്‍ തമ്മിലുള്ള സന്തോഷം” എന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഓണവും നബിദിനവും ഒരുമിച്ചു വന്ന മൂഹൂര്‍ത്തത്തില്‍ എല്ലാ ജനങ്ങള്‍ക്കും ഓണാശംസകളും നബിദിനാശംസകളും നേരുന്നതായി മദ്‌റസാ പ്രധാനാധ്യാപകന്‍ മൊയ്തീന്‍ മുസ്ലിയാര്‍ പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക