ആലപ്പുഴ കളര്‍കോട് കാര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ച എംബിബിഎസ് വിദ്യാര്‍ഥികളുടെ എണ്ണം ആരായി. ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന എടത്വ പള്ളിച്ചിറ കൊച്ചുമോന്‍ ജോര്‍ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജ്(20) ആണ് ഇന്ന് മരിച്ചത്.
|
വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിനായി ബന്ധുക്കല്‍ വിദ്യാര്‍ഥിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കഴിഞ്ഞദിവസമാണ് മാറ്റിയത്. അപകടത്തില്‍ ആല്‍വിന്റെ തലച്ചോറിനും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതം ഏറ്റിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ആല്‍വിന്‍ അപകടനിലം തരണം ചെയ്തിരുന്നില്ല.
തിങ്കളാഴ്ച രാത്രി 9.20നാണ്് ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരിമുക്കില്‍ വച്ച് ആലപ്പുഴ മെഡിക്കല്‍ കോളജിലെ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. 11 പേരാണ് കാറിലുണ്ടായിരുന്നത്. അഞ്ചുപേര്‍ സംഭവദിവസം തന്നെ മരിച്ചു. ഒരാള്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. നാലുപേര്‍ പരിക്കുകളോടെ ചികില്‍സയില്‍ തുടരുകയാണ്.
READ ALSO: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അപകടമരണം: കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





