24
Jul 2025
Fri
24 Jul 2025 Fri
Rambutan death

പെരുമ്പാവൂരില്‍ റംബുട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. മരുതുകവലയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരില്‍ ആതിരയുടെ മകന്‍ അവ്യുക്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 നാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിക്കേ കുട്ടി റംബുട്ടാന്‍ വിഴുങ്ങുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂരിലെ സാന്‍ജോ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റംബുട്ടാന്‍ കഴിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. റംബുട്ടാന്റെ ഉള്ളിലുള്ള കുരു വലുതും വഴുതുന്നതുമായതിനാല്‍ തൊണ്ടയില്‍ കുടുങ്ങി അപകടമുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

English News Summary

A one-year-old boy died after a rambutan got stuck in his throat in Perumbavoor. The deceased is Avyukth, son of Athira, a resident of Idukki, who lives on rent in Maruthukawala. The incident took place at 5 pm yesterday.