|
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. നാല് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ നിന്നാണ് 14 സ്ഥാനാർത്ഥികൾ.
ഇന്നലെ ഛത്തീസ്ഗഡിലെ ലോക്‌സഭാ സീറ്റുകളിലേക്കുള്ള നാല് സ്ഥാനാർത്ഥികളുടെ പേരുകൾ ഉൾപ്പെടുത്തി കോൺഗ്രസ് ഏഴാമത്തെ പട്ടിക പുറത്തിറക്കിയിരുന്നു. ഇതോടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഡിലെ 11 സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
എന്നാല് യുപിയിലെ പാർട്ടിയുടെ പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും ഇത്തവണയും സ്ഥാനാർത്ഥികളെ തീരുമാനിച്ചില്ല. രണ്ടിടത്തും ഗാന്ധി കുടുംബത്തിൽ നിന്നുള്ളവർ മത്സരിക്കണം എന്നാണ് യുപിയിലെ കോൺഗ്രസിൻ്റെ ആവശ്യം. രാഹുലും പ്രിയങ്കയും ഇതിന് സമ്മതം മൂളാത്തത് ആണ് തീരുമാനം വൈകുന്നത്.
Congress released eighth phase candidates list
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





