വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥികള്‍ കഞ്ചാവ് മിഠായി വാങ്ങി വില്‍പ്പന നടത്തി. (Online cannabis sweets sale wayanad) സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
|
കോളജിലെ വിദ്യാര്‍ഥികള്‍ നാളുകളായി ഇത് വില്‍ക്കുന്നതായാണ് വിവരം. തുടര്‍ന്ന് പോലിസ് വിദ്യാര്‍ഥിയെ ചോദ്യം ചെയ്തു.
വിദ്യാര്‍ഥികള്‍ കൂടി നില്‍ക്കുന്നത് കണ്ട പോലിസ് പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ കൈയില്‍ നിന്ന് കഞ്ചാവ് മിഠായി പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇത് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയതാണെന്ന അറിയിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയതെന്നാണ് വിദ്യാര്‍ഥി പൊലിസിന് നല്‍കിയ മൊഴി. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് അനുസരിച്ച് കേസെടുത്തു.
കഴിഞ്ഞ മൂന്ന് മാസമായി മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതായാണ് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥി പറഞ്ഞതെന്നാണ് പൊലിസ് പറയുന്നത്. മിഠായി ഒന്നിന് 30 രൂപ എന്ന തോതിലായിരുന്നു വില്‍പ്പന.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





