29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
online scam

ആലപ്പുഴ: വീട്ടിലിരുന്ന പണം സമ്പാദിക്കാമെന്ന ഓഫറുകളുമായി വരുന്ന ഓണ്‍ലൈന്‍ ജോബുകള്‍ മിക്കതും കെണിയാണ്. ടെല്ഗ്രാം, വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. (Online job scam:  Woman cheated out of nearly three lakh rupees) സ്ഥാപനങ്ങള്‍ക്ക് ഗൂഗിള്‍ റേറ്റിങ് നല്‍കിയാല്‍ പണം ലഭിക്കുമെന്ന് പറഞ്ഞ് നടക്കുന്ന തട്ടിപ്പുകള്‍ വ്യാപകമായിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ കപില്‍ ഗുപ്തയാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ സണ്‍ലൈറ്റ് കോളനിയില്‍ നിന്നാണ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് പ്രതിയെ അറസ്റ്റ് ചെയതത്.

2023 നവംബറിലാണ് തട്ടിപ്പ് നടന്നത്. ഓണ്‍ലൈനായി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞായിരുന്നു ആലപ്പുഴ അവലൂക്കുന്ന സ്വദേശിനിയെ കബളിപ്പിച്ച് പ്രതി പണം തട്ടിയത്.

സ്വകാര്യ കമ്പനിയിലെ പ്രതിനിധിയാണെന്നും ഹോട്ടലുകള്‍ക്ക് ഗൂഗിള്‍ റേറ്റിംഗ് നല്‍കിയാല്‍ പണം നല്‍കാമെന്നും പറഞ്ഞായിരുന്നു ഇയാള്‍ വാട്സാപ്പ് വഴി യുവതിയെ സമീപ്പിച്ചത്.

വിശ്വാസം നേടിയെടുക്കാനായി ആദ്യം ഇവര്‍ക്ക് ചെറിയ തുകകള്‍ നല്‍കിയിരുന്നു. എന്നാല്‍, പിന്നാലെ ഇന്‍വെസ്റ്റ്മെന്റ് എന്ന് പറഞ്ഞ് പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇത്തരത്തില്‍ ഏഴ് ഇടപാടുകളിലായിട്ട് പ്രതി യുവതിയില്‍ നിന്ന് 2.91 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ പരാതിയെ തുടര്‍ന്ന് പൊലീസ് ഡല്‍ഹിയില്‍ പോയി പ്രതിയെ പൊക്കുകയായിരുന്നു.

ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷന്‍ എസ്‌ഐ ആര്‍ പത്മരാജ്, അസി. സബ് ഇന്‍സ്പെക്ടര്‍ എം അജയകുമാര്‍, സീനിയര്‍ സിപിഒ എസ്? ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement