റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. (Only those with confirmed tickets will be allowed to enter the railway station ) റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം കണ്‍ഫേം ടിക്കറ്റ് ഉള്ളവര്‍ക്കു മാത്രമായി ചുരുക്കുന്നു.
|
രാജ്യത്തെ 60 പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യം ഈ നയം നടപ്പാക്കുക. റെയില്‍വേ സ്റ്റേഷനുകളിലെ അമിതമായ ജനത്തിരക്ക് കുറച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഈ നിയമം. മഹാനഗരങ്ങളിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഉടന്‍ പുതിയ നിയന്ത്രണം നിലവില്‍ വരും.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, കൊല്‍ക്കത്തയിലെ ഹൗറ സ്റ്റേഷന്‍, ചെന്നൈയിലെ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍, ബംഗളൂരുവിലെ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്റ്റേഷനുകള്‍ ആദ്യം നിമയം നടപ്പിലാക്കുന്നവയില്‍ പെടുന്നു.
ALSO READ: ഒമ്പതു മാസം ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരും ടിക്കറ്റ് ഇല്ലാത്തവരും റെയില്‍ വേസ്റ്റേഷനു പുറത്തുള്ള കാത്തിരിപ്പ് സ്ഥലത്ത് നില്‍ക്കേണ്ടി വരും. പുതിയ തീരുമാനം നടപ്പിലാക്കുന്ന സ്റ്റേഷനുകളില്‍ സീനിയര്‍ ഓഫീസറെ സ്റ്റേഷന്‍ ഡയറക്ടറായി നിയമിക്കും. സ്റ്റേഷന്റെ സ്ഥല പരിമിധി/ ടിക്കറ്റ് ലഭ്യത എന്നിവ അനുസരിച്ച് എത്ര പേര്‍ക്കു സ്റ്റേഷനില്‍ പ്രവേശിക്കാം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം സ്റ്റേഷന്‍ ഡയറക്ടര്‍ക്കായിരിക്കും.
ഭാവിയില്‍ തിരക്ക് നിയന്ത്രണവിധേയമാക്കേണ്ട റെയില്‍വേ സ്റ്റേഷനുകള്‍ പട്ടികയിലേക്ക് ക്രമേണ കൂട്ടിച്ചേര്‍ക്കും.
ഉത്‌സവകാലങ്ങളിലും അവധിക്കാലങ്ങളിലും രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ അമിതമായ തിരക്ക് അനുഭവപ്പെടാറുണ്ട്. ബന്ധുക്കളെ കൊണ്ടു പോകാനും കൊണ്ടു വിടാനുമായി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്നവരും തിരക്ക് ഉണ്ടാക്കുന്നവരില്‍ പ്രധാനഘടകമാണ്. കണ്‍ഫേം ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രം റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കുന്നതിലൂടെ അനാവശ്യമായ തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്.





