|
കാലിഫോര്‍ണിയ: 99ാമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണ അഞ്ച് സിനിമകള്‍.ഋഷഭ് ഷെട്ടിയുടെ കാന്താര, ആലിയാ ഭട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗംഗുഭായ് കത്തിയവാഡി, എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍, വിക്രാന്ത് റോണ, വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത വിവാദ ചിത്രം ദി കശ്മീര്‍ ഫയല്‍സ് എന്നിവയാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിച്ചത്. 301 ചിത്രങ്ങള്‍ക്കൊപ്പമാണ് അഞ്ച് സിനിമകളും ഇടം നേടിയത്. മികച്ച നടന്‍, മികച്ച ചിത്രം എന്നീ വിഭാഗങ്ങളിലാണ് കാന്താര മല്‍സരിക്കുന്നത്. കാന്താര ഇന്ത്യയിലെ വിവിധ ഭാഷകളില്‍ മൊഴി മാറ്റി പ്രദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്.
ഗംഗുഭായ് കത്തിയവാഡി കഴിഞ്ഞ വര്‍ഷത്തെ മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു.ഹുസൈയ്ന്‍ സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിത കഥയാണ്.
ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഹിറ്റ് ഗാനം മികച്ച ഒറിജിനല്‍ സ്‌കോര്‍ കാറ്റഗറി വിഭാഗത്തിലാണ് മല്‍സരിക്കുന്നത്. രാം ചരണും ജൂനിയര്‍ എന്‍ടിആറുമായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം അഭിനയിച്ചവര്‍. ഇന്ത്യയുടെ ഔദ്ദ്യോഗിക എന്‍ട്രിയായി ഗുജറാത്തി ചിത്രമായ ഛെല്ലോ ഷോ മല്‍സരിക്കും. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലാണ് മല്‍സരിക്കുക.



