28
Apr 2024
Thu
28 Apr 2024 Thu
violence murshidabad ram navami procession

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ രാമനവമി ആഘോഷത്തിനിടെ കല്ലേറും സ്‌ഫോടനവും. 20ഓളം പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സ്ത്രീയെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നാടന്‍ ബോംബ് പൊട്ടിയതായും റിപോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ( Over 20 injured in violence during Ram Navami procession in Murshidabad )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകുന്നേരം മുര്‍ഷിദാബാദിലെ ശക്തിപൂരില്‍ നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ഘോഷയാത്രയ്ക്ക് നേരെ ഒരൂ വീടിന് മുകളില്‍ നിന്ന് ചിലര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയെന്നും കൂടുതല്‍ സേനയെ സ്ഥലത്ത് എത്തിച്ചതായും മുര്‍ഷിദാബാദ് പൊലീസ് പറഞ്ഞു.

 

View this post on Instagram

 

A post shared by Newstaglive (@newstaglive)


നിരോധനാജ്ഞ നിലവിലുള്ള കാംനഗര്‍ ഏരിയയില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഈയാഴ്ച്ച ആദ്യം മുര്‍ഷിദാബാദ് പോലീസ് ഡിഐജിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന്, രാമനവമി യാത്രയ്ക്കിടെ ബിജെപി സംഘര്‍ഷം സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് സഹായം നല്‍കാനാണ് പോലീസ് മേധാവിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയതെന്നും മുര്‍ഷിദാബാദില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കുമെന്നും മമത പറഞ്ഞിരുന്നു.