അഹമ്മദാബാദ്: അഞ്ചുവര്‍ഷത്തിനിടെ ഗുജറാത്തില്‍ നിന്ന് 40000ത്തിലേറെ സ്ത്രീകളെ കാണാതായെന്ന് ദേശീയ ക്രൈം റിക്കാഡ്‌സ് ബ്യൂറോ രേഖ. 2016ല്‍ 7105ഉം 2017ല്‍ 7712ഉം 2018ല്‍ 9246ഉം 2019ല്‍ 9268 പേരെയുമാണ് കാണാതായത്. 2020ല്‍ 8290 സ്ത്രീകളെയും കാണാതായെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ആകെ 41621 സ്ത്രീകളെയാണ് അഞ്ചുവര്‍ഷം കൊണ്ട് കാണാതായത്.
|
അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളില്‍ നിന്നായി മാത്രം 2021ല്‍ 4722 സ്ത്രീകളെ കാണാതായെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. ഗുജറാത്തിനു പുറത്തേക്ക് വേശ്യാവൃത്തിക്കായാണ് സ്ത്രീകളെ കൊണ്ടുപോവുന്നതെന്നാണ് തനിക്ക് മനസ്സിലായതെന്ന് ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സുധീര്‍ സിന്‍ഹ പറഞ്ഞു.
കാണാതായ കേസുകള്‍ പൊലീസ് സംവിധാനം വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുന്നില്ല. അതുകൊണ്ടാണ് ഒരു കുട്ടിയെ കാണാതായാല്‍ മാതാപിതാക്കള്‍ക്ക് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത്. കൊലപാതകത്തേക്കാള്‍ ഗുരുതരമാണ് ഇത്തരം കേസുകളെന്നും സുധീര്‍ സിന്‍ഹ ചൂണ്ടിക്കാട്ടി.
അതേസമയം ഗുജറാത്തില്‍മാത്രം നാല്‍പതിനായിരത്തിലേറെ സ്ത്രീകളെ കാണാതായിരിക്കുമ്പോഴാണ് ഇവിടുത്തെ ബിജെപി നേതാക്കളും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളത്തിലെ സ്ത്രീകളെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹിരന്‍ ബാങ്കര്‍ പരിഹസിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





