22
Jan 2025
Fri
22 Jan 2025 Fri
P V Anvar MLA joins Trinamool Congress

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയില്‍ നിന്നാണ് അന്‍വര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. യുഡിഎഫ് പ്രവേശനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അന്‍വര്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നയിക്കുന്ന പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്‍വര്‍ അടുത്തിടെ  പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി.കെ.കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചിരുന്നു. അന്‍വര്‍ യുഡിഎഫിലേക്കെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആര്യാടന്‍ ഷൗക്കത്ത് ഇതിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. നേരത്തേ ഡിഎംകെയില്‍ ചേരാന്‍ പി വി അന്‍വര്‍ ശ്രമിച്ചെങ്കിലും കേരളത്തിലെ ഇടത് നേതാക്കളുടെ ഇടപെടല്‍ മൂലം ഇതിന് സാധിച്ചിരുന്നില്ലെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ALSO READ: പിവി അന്‍വര്‍ പാണക്കാട്ട്; യുഡിഎഫ് പ്രവേശന സൂചന നല്‍കി സാദിഖലി തങ്ങള്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക