പാക് വ്ലോഗറിന്റെ മോട്ടോര്‍ ബൈക്കിലുള്ള ഇന്ത്യന്‍ പര്യടനത്തിന് വന്‍ സ്വീകാര്യത. ഇന്ത്യയെ അറിയാനുള്ള ലക്ഷ്യവുമായി അബ്രാര്‍ ഹസന് എന്ന യുവാവാണ് ഇത്തരമൊരുമൊരു യാത്ര നടത്തിവരുന്നത്. 30 ദിവസം കൊണ്ട് ഏഴായിരത്തിലേറെ കിലോമീറ്ററുകള്‍ പിന്നിട്ട അബ്രാര്‍ ഇതിനകം ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, മുംബൈ, കേരള തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നിടുകയും ഇവിടെ ലഭിച്ച മനോഹര അനുഭവങ്ങളുടെ വീഡിയോകള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
|
ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ ഏടുകളാണ് യുവാവ് യാത്രയില്‍ തിരയുന്നത്. തനിക്കു ലഭിക്കുന്ന സ്വീകരണത്തിന്റെ മധുരിമയും അദ്ദേഹം വീഡിയോയില്‍ വിവരിക്കുന്നുണ്ട്. വൈല്ഡ്ലെന്സ് ബൈ അബ്രാര്‍ എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. ബിഎംഡബ്ല്യുവിന്റെ ബൈക്കിലാണ് അബ്രാറിന്റെ സഞ്ചാരം. ഏപ്രില്‍ 3നായിരുന്നു അബ്രാര്‍ യാത്ര തുടങ്ങിയത്. കേരളം സന്ദര്‍ശിച്ച അബ്രാര്‍ എന്തുകൊണ്ടാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നതെന്നു കാരണസഹിതം വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ഏറെ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തനിക്ക് ഇന്ത്യന്‍ വിസ ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.





