18
Dec 2025
Mon
18 Dec 2025 Mon
palakkad mob lynching remand report

പാലക്കാട് അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തി സ്‌പെഷ്യല്‍ ബ്രാഞ്ച്. പ്രതികളില്‍ നാല് പേര്‍ സജീവ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആള്‍ക്കൂട്ടക്കൊലയില്‍ സിപിഎം ഗുരുതരആരോപണം ആര്‍എസ്എസിനെതിരേ ഗുരുതര ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. നേരത്തേ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈര്‍ വധക്കേസിലെ പ്രതി ജിനേഷും കോടതിയില്‍ എത്തിയിരുന്നു. കേസില്‍ ഇനിയും നിരവധി പേരെ പിടികൂടാനുണ്ടെന്നാണ് പോലീസ് പറയുന്നത്.

പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് അജിത് കുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക