01
Aug 2023
Sat
01 Aug 2023 Sat

ഷാർജ : ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട്‌ സ്വദേശിനി ഷാർജയിൽ മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്. ഭർത്താവ്
മൃദുല്‍ മോഹനനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ശരണ്യക്ക് ഹൃദയാഘാതമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായ് കമ്പനിയില്‍ എൻജിനീയറായി ജോലി ചെയ്യുന്ന മൃദുല്‍ മോഹനനൊപ്പം മൂന്നു വര്‍ഷമായി ഷാര്‍ജയിലാണ് ശരണ്യ താമസിക്കുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.