02
Oct 2025
Sat
02 Oct 2025 Sat
palakkad railway emergency

പാലക്കാട്: കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാന്‍ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നല്‍കി റെയില്‍വെ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍. താടിയെല്ലുകള്‍ സ്തംഭിക്കുന്ന ടിഎംജെ ഡിസ്ലൊക്കേഷന്‍ എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് സഹായം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കന്യാകുമാരി-തിബ്രുഗഡ് എക്‌സ്പ്രസിലെ യാത്രക്കാരനാണ് അപ്രതീക്ഷിത പ്രയാസം നേരിട്ടത്. പാലക്കാട് റെയില്‍വെ ആശുപത്രിയിലെ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ ജിതന്‍ പി എസ് പാലക്കാട് ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെത്തി ചികിത്സ നല്‍കുകയായിരുന്നു. ശേഷം യാത്രക്കാരന്‍ ഇതേ ട്രെയിനില്‍ തന്നെ യാത്ര തുടര്‍ന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക