26
Apr 2025
Fri
26 Apr 2025 Fri
palakkad protest

പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപക നേതാവ് കെബി ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധം. (Palakkad skill development centre named after RSS founder; Youth Congress and DYFI protest) നൈപുണ്യ വികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലേക്ക് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും എസ്എഫ്്‌ഐയും പ്രതിഷേധവുമായി എത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിഷേധക്കാര്‍ തറക്കല്ലിടല്‍ ചടങ്ങിനായി ഒരുക്കിയ ശിലാഫലകം തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസുകാര്‍ സ്ഥലത്ത് വാഴ വച്ച് പ്രതിഷേധിച്ചു. ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദി കൈയേറി മൈക്കിലൂടെ ആര്‍എസ്എസിനെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇത് ഗുജറാത്തല്ലെന്നും കേരളമാണെന്നുമായിരുന്നു മുദ്രാവാക്യം.

പോലീസ് സമരക്കാരെ പിടിച്ചു മാറ്റുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെ ചടങ്ങുകള്‍ പുനരാരംഭിച്ചു. എന്നാല്‍, പ്രതിഷേധക്കാര്‍ വീണ്ടും സംഘടിച്ച് തിരിച്ചെത്തി. ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഹെഡ്‌ഗേവാറിന്റെ പേരില്‍ കേന്ദ്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.