25
Apr 2024
Fri
25 Apr 2024 Fri
palakkad three drowned

പാലക്കാട്: പാലക്കാടിനെ കണ്ണീരിലാഴ്ത്തി വീണ്ടും മരണം. മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലകപ്പെട്ട സംഭവത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന പുത്തന്‍ വീട്ടില്‍ ബാദുഷ( 17 ) ആണ് ഒടുവില്‍ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകീട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു സംഭവം. അപകടത്തില്‍ ബാദുഷയുടെ ബന്ധുക്കളായ റിസ്വാന (19), ദീമ മെഹ്ബ ( 19) എന്നിവരാണ് ആദ്യം മരണത്തിന് കീഴടങ്ങിയത്. കാരാക്കുര്‍ശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് പേരും.

ചെറുപുഴ പാലത്തിന് സമീപം പുതുതായി വാങ്ങിയ തോട്ടത്തിലെത്തിയതായിരുന്നു റിസ്വാനയും ബാദുഷയും മെഹ്ബയും. അവിടെനിന്ന് കുളിക്കാന്‍ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍ പെട്ടത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.