30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Paliyekkara toll plaza rate hike

തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂട്ടാന്‍ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് എന്‍എച്ച്എഐ അനുമതി നല്‍കി. ഒരു വശത്തേക്ക് അഞ്ച് മുതല്‍ 10 രൂപ വരെ അധികമായി നല്‍കേണ്ടി വരും. സെപ്റ്റംബര്‍ 10 മുതലാണ് നിരക്ക് വര്‍ധന നിലവില്‍ വരുന്നത്. എല്ലാ വര്‍ഷവും സപ്തംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ദേശീയ പാതയിലെ ഗതാഗത കുരുക്കിനെ തുടര്‍ന്ന് പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി സെപ്റ്റംബര്‍ ഒന്‍പത് വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ കാറുകള്‍ക്ക് വണ്‍സൈഡ് യാത്രയ്ക്ക് 95 രൂപ നല്‍കേണ്ടി വരും. നിലവില്‍ ഇത് 90 രൂപയാണ്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപ എന്ന നിരക്കില്‍ മാറ്റമില്ല.

ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് 160 രൂപയില്‍ നിന്ന് 165 രൂപ നല്‍കേണ്ടി വരും. ഇവയുടെ ഒരു ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 240ന് പകരം 245 രൂപ നല്‍കേണ്ടി വരും. ബസ്, ട്രക്ക് എന്നിവയുടെ നിരക്ക് 320ല്‍ നിന്ന് 330 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവയുടെ ഒരു ദിവസത്തെ ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്കുള്ള നിരക്ക് 485ല്‍ നിന്ന് 495 ആകും. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 രൂപ എന്നത് 530 ആകും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഒരു ദിവസം നല്‍കേണ്ട തുക 775 ല്‍ നിന്ന് 795 രൂപയായി വര്‍ധിക്കും.

ALSO READ: പോപുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി റദ്ദാക്കി എന്‍ഐഎ കോടതി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement