അഞ്ചുവയസ്സുകാരിയെ അടിച്ചുകൊന്ന കുറ്റത്തിന് മാതാപിതാക്കള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. നാഗ്പൂരിലാണ് സംഭവം. നാഗ്പൂര്‍ മെഡിക്കല്‍ കോളജില്‍ അഞ്ചുവയസ്സുകാരിയെ മരിച്ചനിലയില്‍ കൊണ്ടുവന്ന ദമ്പതികള്‍ പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
|
അധികൃതര്‍ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി കണ്ടെത്തിയത്. മാതാപിതാക്കളെ പിടികൂടിയതോടെ പിതാവിന്റെ ഫോണില്‍ കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും കണ്ടെടുത്തു. കുടുംബം വീട്ടില്‍ നടത്തിയ മന്ത്രവാദത്തിനിടെയാണ് കുട്ടിയെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനം ഇവര്‍തന്നെ വീഡിയോയില്‍ പകര്‍ത്തുകയുമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ഡിസിപി ചിന്‍മയി പണ്ഡിറ്റ് പറഞ്ഞു. വീട്ടില്‍ മന്ത്രവാദം ചെയ്യുന്നതിന്റെ വീഡിയോയും ഇവരുടെ ഫോണില്‍ നിന്നു കിട്ടിയതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





