കാണ്‍പൂര്‍: റാഗിങ്ങിനെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്ന പരാതിയുമായി എംബിബിഎസ് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍. ഗണേശ് ശങ്കര്‍ വിദ്യാര്‍ഥി മെമോറിയല്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയായ തന്യ(23)യുടെ മാതാപിതാക്കളാണ് മകള്‍ റാഗിങ് താങ്ങാനാവാതെയാണ് ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയത്. ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന തന്യ ബുധനാഴ്ചയാണ് മരിച്ചത്.
|
കോളജില്‍ റാഗിങ്ങിനിരയായതായി മകള്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് തന്യയുടെ പിതാവും പൊലീസ് ഇന്‍സ്‌പെക്ടറുമായ നരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ നീളമേറിയ മുടിയ സീനിഴേസ് ഏഴുമാസം മുമ്പ് മുറിച്ചിരുന്നു. ജനനം മുതല്‍ മകള്‍ക്കുണ്ടായിരുന്ന ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സീനിയേഴ്‌സ് കളിയാക്കിരുന്നുവെന്ന് ആശുപത്രി കിടക്കയില്‍ വച്ച് മകള്‍ വെളിപ്പെടുത്തിയിരുന്നുവെന്നും നരേന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം തന്യ റാഗിങ്ങിന് ഇരയായിരുന്നെങ്കില്‍ അക്കാര്യം കോളജ് മാനേജ്‌മെന്റിനെ അറിയിക്കണമായിരുന്നുവെന്നും വിദ്യാര്‍ഥിനി ജീവനൊടുക്കിയത് റാഗിങ് മൂലമല്ലെന്നുമാണ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സഞ്ജയ് കല പ്രതികരിച്ചത്.
കോളജിനു സമീപം വാടകവീട്ടിലായിരുന്നു തന്യ കഴിഞ്ഞിരുന്നത്. ജൂണ്‍ 17ന് രണ്ടുപേര്‍ ചേര്‍ന്നാണ് തന്യയെ ആശുപത്രിയിലെത്തിച്ചത്. യുവതി ടോയ്‌ലറ്റ്ക്‌നീര്‍ കുടിച്ചതാണെന്ന് ഇവര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. കുടലിന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ തന്യയുടെ ആന്തരികാവയവങ്ങളും പ്രവര്‍ത്തനരഹിതമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





