15
Mar 2024
Sat
15 Mar 2024 Sat
kerala parliament election

ന്യൂഡല്‍ഹി: കേരളത്തില്‍ ഏപ്രില്‍ 26നാണ് ലോക്‌സഭാ വോട്ടെടുപ്പ്. രാജ്യത്ത് 7 ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ രണ്ടാം ഘട്ടത്തില്‍ ആണ് കേരളം. മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷ്ണര്‍ രാജീവ് കുമാറാണ് തിയ്യതി പ്രഖ്യാപിച്ചത്. ജൂണ്‍ 4 നാണു വോട്ടെണ്ണല്‍. (parliament election in kerala on april 26)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

20 ലോകസഭാ മണ്ഡലങ്ങളിലേക്ക് ആണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളിലും വിജയിച്ച് യുഡിഎഫ് മൃഗീയ ഭൂരിപക്ഷം നേടിയിരുന്നു. എല്‍ഡിഎഫ് ഒരു സീറ്റില്‍ ഒതുങ്ങി. എന്നാല്‍, ഇക്കുറി വളരെ നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ എല്‍ഡിഎഫ് കാര്യമായി നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതിനൊപ്പം സംസ്ഥാനത്ത് ഇനി പ്രചാരണ ചൂടും കൊഴുക്കും. ഇരു മുന്നണികള്‍ക്കൊപ്പം ബിജെപിയും വലിയ കൊട്ടിഘോഷത്തോടെയാണ് ഇത്തണവ ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്. പതിവ് പോലെ ഇക്കുറിയും അക്കൗണ്ട് തുറക്കുമെന്ന അവകാശവാദവുമായാണ് എന്‍ഡിഎ രംഗത്തുള്ളത്. എസ്ഡിപിഐ ഉള്‍പ്പെടെയുള്ള ചെറുപാര്‍ട്ടികളും മല്‍സര രംഗത്തുണ്ടാവുമെന്നാണ് കരുതുന്നത്.

96.6 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ആകെയുള്ളത്. ഇതില്‍ 1.8 കോടി പുതിയ വോട്ടര്‍മാരാണ്. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കമ്മീഷണര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക