01
Jun 2023
Tue
01 Jun 2023 Tue
Air india express announced more services to gulf contries

ന്യൂഡൽഹി: യാത്രയ്ക്കിടെ വിമാനത്തിന്റെ തറയിൽ മലമൂത്ര വിസർജനം നടത്തിയ യാത്രക്കാരൻ പിടിയിൽ. മുംബൈ-ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് യാത്രക്കാരൻ മലമൂത്ര വിസർജനം നടത്തിയത്. ജൂൺ 24നാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമാനത്തിന്റെ ഒമ്പതാം നിര സീറ്റിന്റെ തറയിലായിരുന്നു റാം സിങ് എന്ന യാത്രക്കാരൻ മലമൂത്രവിസർജനം നടത്തുകയും തുപ്പുകയും ചെയ്തത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ട വിമാനജീവനക്കാർ ഇയാളെ താക്കീതു ചെയ്തു. വിമാനം ലാന്റ് ചെയ്തയുടൻ സുരക്ഷാ ഉദ്യോ​ഗസന്ഥനെത്തി യാത്രക്കാരനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. മദ്യലഹരിയിലായിരുന്നു യാത്രക്കാരന്റെ ഈ ചെയ്തി. ഇയാൾക്കെതിരേ പൊലീസ് കേസെടുത്തു.