01
Aug 2025
Sun
01 Aug 2025 Sun
police officer suicide

പത്തനംതിട്ടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസറായ ആനന്ദ ഹരിപ്രസാദിനെ (49)യാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടാരക്കര നീലേശ്വരം സ്വദേശിയാണ്. ഇന്ന് രാവിലെയാണ് സംഭവംയ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് ആനന്ദ ഹരിപ്രസാദിന്റെ അമ്മ മരണപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. മരണ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മൃതദേഹം നിലവില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിനായി പരിപ്പാളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക