11
Jun 2023
Sat
11 Jun 2023 Sat

ആമയാർ: സമൂഹത്തിന്റെ തിളക്കമാർന്ന ലോകത്ത് നിന്നു പുറംതള്ളപ്പെട്ടവരെക്കൂടി ചേർത്തുപിടിക്കുമ്പോൾ ആണ് വിദ്യാഭ്യാസം അർഥപൂർണമാവുക എന്ന് പ്രവൃത്തിയിലൂടെ കാണിക്കുകയാണ് വണ്ടൻമേട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ് . ഏവരാലും ഉപേക്ഷിക്കപ്പെട്ട വിവിധ പ്രായക്കാരായ അശരണർക്ക് അഭയ കേന്ദ്രമായ ചേറ്റുകുഴിയിലെ ഗ്രേസ് ഹോമിലെ അന്തേവാസികളെയാണ് പൊതിച്ചോറും മറ്റു അവശ്യ സാധനങ്ങളും കൈമാറി എം ഇ എസ് വിദ്യാർഥികൾ ചേർത്തുപിടിച്ചത്. എൻ എസ് എസ് പാഥേയം പദ്ധതിയുടെ ഭാഗമായാണ് നെടുങ്കണ്ടം ക്ലസ്റ്ററിലെ വണ്ടൻമേട് എം ഇ എസ് സ്കൂൾ എൻ എസ് എസ് യുണിറ്റ് നമ്പർ 374 ന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്കൂളിലെ വിദ്യാർഥികളിൽ നിന്നും ശേഖരിച്ച അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളും പലഹാരങ്ങളുമാണ് എൻ എസ് എസ് വോളണ്ടിയേഴ്സ് കൈമാറിയത്. ഇതോടൊപ്പം അന്തേവാസികൾക്കായി വിദ്യാർഥികൾ കലാ പരിപാടികളും അവതരിപ്പിച്ചു. ഗ്രേസ് ഹോമിൽ നടന്ന ചടങ്ങ് വണ്ടൻമേട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി ഉദ് ഘാടനം ചെയ്തു.

കരുണാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് സി എം അധ്യക്ഷത വഹിച്ചു. ഗ്രേസ് ഹോം പ്രസിഡന്റ് പാസ്റ്റർ കുര്യൻ, അധ്യാപകരായ ഷൈൻ ജോസ് , ഹാരിസ് ടി പി, ഷരീഫ് എ, വോളണ്ടിയർമാരായ ഇർഫാന പി എസ് , നിരഞ്ജൻ സംസാരിച്ചു. പ്രോഗ്രാം ഓഫിസർ അബ്ദുൽ റഷീദ് പി പി ചടങ്ങുകൾക്ക് നേതൃത്വം നൽകി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക