17
Dec 2025
Sun
17 Dec 2025 Sun
90 year old man dies after gravel loaded lory over turns on him

വീട്ടുവരാന്തയില്‍ വെയിലുകായാനിരുന്ന വയോധികന്‍ മെറ്റല്‍ കയറ്റിവന്ന ലോറി ദേഹത്തേക്കു മറിഞ്ഞു മരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് അപകടം. 90കാരനായ ഗിര്‍റാജ് ശര്‍മയാണ് മരിച്ചത്. പേരക്കുട്ടിക്കൊപ്പമായിരുന്നു ഗിര്‍രാജ് താമസിച്ചിരുന്നത്. തണുപ്പില്‍ നിന്ന് രക്ഷതേടി വീട്ടുവരാന്തയിലിരുന്ന് വെയില്‍ കൊള്ളുകയായിരുന്നു അപകടസമയം വയോധികന്‍. സമീപത്ത് നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് മെറ്റല്‍ കയറ്റി വന്ന ലോറിയുടെ ചക്രം റോഡില്‍ താഴ്ന്നുപോവുകയും വശത്തേക്ക് മറിയുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗിര്‍രാജ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മെറ്റല്‍ അദ്ദേഹത്തിന്റെ ദേഹത്തേക്ക് വീഴുകയും ഇതിനടിയില്‍ അകപ്പെടുകയും ചെയ്തു. ഗിര്‍രാജ് തല്‍ക്ഷണം മരിച്ചു. അപകടത്തിനു പിന്നാലെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയവര്‍ പോലീസിനെ വിളിച്ചുവരുത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ALSO READ: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ അച്ഛനെ പാമ്പ് കടിപ്പിച്ചുകൊന്ന മക്കള്‍ പിടിയില്‍