19
Sep 2025
Mon
19 Sep 2025 Mon
jafar ali darimi

പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി തലമുണ്ട ലക്ഷം വീട്ടില്‍ മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി (40) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിതാവ്: പരേതനായ ഹസന്‍. മാതാവ്: പരേതയായ ഐഷ. ഭാര്യ: സുഹ്റ. സഹോദരന്‍മാര്‍: ഫക്രുദ്ദീന്‍ അലി, അക്ബര്‍ അലി, ലുക്മാന്‍ ഹകീം, അക്ബര്‍. സഹോദരിമാര്‍: സുലൈഖ, ഹജാര,സക്കീന.

നന്തി ദാറുസ്സലാം അറബി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം നിരവധി പള്ളികളില്‍ ഇമാമായും മദ്രസ്സ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സമസ്ത പ്രവര്‍ത്തകനും അജ് വ സംസ്ഥാന സമിതി അംഗവുമായിരുന്നു.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക