തെലങ്കാനയിലെ പിഎഫ്‌ഐ മുന്‍ നേതാവ് എന്‍ഐഎയുടെ പിടിയിലായി. സംസ്ഥാന സെക്രട്ടറിയായിരുന്ന അബ്ദുല്‍ സലീമിനെയാണ് എന്‍ഐഎ പിടികൂടിയത്. 2022 ജൂലൈയില്‍ നിസാമാബാദ് പൊലീസ് എടുത്ത കേസില്‍ പ്രതിയായ അബ്ദുല്‍ സലീമിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.(pfi state leader arrested by nia)
|
ഇതിനിടെ കഴിഞ്ഞദിവസം കഡപ്പ ജില്ലയില്‍ നിന്ന് അബ്ദുല്‍ സലീം എന്‍ഐഎയുടെ പിടിയിലാവുകയായിരുന്നു. സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനത്തിനുള്ള ആയുധപരിശീലന ക്യാംപ് നടത്തിയെന്നാണ് അബ്ദുല്‍ സലിം അടക്കമുള്ള 11 പിഎഫ്‌ഐ നേതാക്കള്‍ക്കെതിരേ എന്‍ഐഎയുടെ കുറ്റപത്രം. 2022 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





