മുംബൈ: മാംസം കഴിച്ചതിന് കാമുകന്‍ പരസ്യമായി അധിക്ഷേപിക്കുകയും ഭക്ഷണശീലം മാറ്റാന്‍ ഭീഷണിപ്പെടുത്തുകയുംചെയ്തതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റ് ജീവനൊടുക്കി. മുംബൈ അന്ധേരിയിലെ മാറോളില്‍ താമസിക്കുന്ന സൃഷ്ടി തുലി (25) ആണ് ആത്മഹത്യചെയ്തത്. ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. സൃഷ്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കാമുകന്‍ ഡല്‍ഹി സ്വദേശി ആദിത്യ പണ്ഡിറ്റിനെ (27) മുംബൈ പൊലിസ് അറസ്റ്റ്‌ചെയ്തു.
|
തിങ്കളാഴ്ച രാവിലെ പണ്ഡിറ്റ് ഡല്‍ഹിയിലേക്ക് പോകാനിറങ്ങിയപ്പോള്‍ താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന് സൃഷ്ടി ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടന്‍ മുംബൈയിലേക്ക് തിരിച്ചെത്തി നോക്കിയപ്പോള്‍ മുറി അത് അകത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയായിരുന്നു. മറ്റൊരു ചാവി സംഘടിപ്പിച്ച് റൂം തുറന്നപ്പോള്‍ കേബിള്‍ വയറില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നുവെന്നാണ് ആദിത്യ പറഞ്ഞത്.
ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് കാമുകനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, സൃഷ്ടിയെ ആദിത്യ പണ്ഡിറ്റ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിച്ചതാണെന്നാണ് കുടുംബം പറയുന്നത്. നേരത്തെ ഇയാള്‍ യുവതി മാംസാഹാരം കഴിക്കുന്നത് തടയുകയും പൊതുസ്ഥലത്തുവച്ച് ആളുകള്‍ക്കിടയില്‍ അപമാനിക്കുകയും ചെയ്തതായും കുടുംബം പറഞ്ഞു. ഭക്ഷണശീലം മാറ്റാനായി ഇയാള്‍ നിരന്തരം യുവതിയെ നിര്‍ബന്ധിപ്പിച്ചു. ഇതിന് പുറമെ പൈലറ്റ് പണി രാജിവയ്ക്കാനും നിര്‍ബന്ധിപ്പിച്ചെന്നും വിശദമായ അന്വേഷണം വേണമെന്നും കുടുംബം പറഞ്ഞു.

ആദിത്യ പണ്ഡിറ്റിന്റെ ശല്യംമൂലം സൃഷ്ടി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി പൊലിസ് അറിയിച്ചു. പൈലറ്റ് പരീക്ഷയുടെ യോഗ്യതയില്‍ ആദിത്യ പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് മുംബൈയില്‍ താമസമാരംഭിച്ചത്. രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ പൈലറ്റ് കോഴ്‌സ് പഠിക്കുമ്പോഴാണ് തുലി ആദിത്യ പണ്ഡിറ്റിനെ പരിചയപ്പെട്ടത്.
Pilot Dies By Suicide, after Boyfriend Forced Her To Quit Non-Veg
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





