15
May 2026
Thu
15 May 2026 Thu
Pinarayi Vijayan

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം. കെഎന്‍ ബാലഗോപാലിന്റെ പേരും പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നിരയെ നയിക്കട്ടെ എന്ന് സിപിഐഎം സംസ്ഥാന സമിതിയോഗം തീരുമാനിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പ്രതിപക്ഷ നേതാവായ വിഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് ആയിരുന്നു നിയമസഭയിലുണ്ടായത്. ഇത്തവണ വി ഡി സതീശന്‍ മുഖ്യമന്ത്രിയും പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായും എത്തുന്നത് സഭയെ കൂടുതല്‍ സജീവമാക്കുമെന്നാണ് വിലയിരുത്തല്‍.

ALSO READ: വിവാഹദിവസം ക്ഷേത്രത്തിലെത്താതെ മുങ്ങിയ പ്രതിശ്രുത വരനെ പീഡനക്കേസിൽ പൊക്കി പ്രതിശ്രുതവധു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക