ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ജിദ്ദയുടെ പതിനാലാമത് വാർഷികം ‘ഭാരതീയം – 2023’ എന്ന പേരിൽ ഈ മാസം 17ന് വൈകീട്ട് 6:30 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കും. പ്രസ്തുത കലാ മാമാങ്കത്തിൽ പ്രമുഖ നൃത്ത അദ്ധ്യാപിക പുഷ്‌പാ സുരേഷ്, ജയശ്രീ പ്രതാപൻ, ദീപിക സന്തോഷ്, കൃതിക രാജീവ്, റിതീഷ റോയ് എന്നിവർ ചിട്ടപ്പെടുത്തിയിട്ടുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങൾ, പി.ജെ.എസ് അംഗങ്ങളെ കൂടാതെ ജിദ്ദയിലെ പ്രശസ്തരായ ഗായകർ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, പ്രശസ്ത നാടക കലാ സംവിധായകനായ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി.ജെ.എസ് നാടക സംഘം അണിയിച്ചൊരുക്കുന്ന ‘പെരുന്തച്ചൻ’എന്ന നൃത്ത സംഗീത നാടകവും ഉണ്ടായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
|
സംഘടനയുടെ സജീവ പ്രവർത്തകർ ആയിരിക്കെ മരിച്ച ഉല്ലാസ് കുറുപ്പ്, ഷാജി ഗോവിന്ദ് എന്നിവരുടെ പേരിൽ കൊടുത്തുവരാറുള്ള മെമ്മോറിയൽ അവാർഡിന് ഈ വർഷം യഥാക്രമം മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനും എഴുത്തുകാരനുമായ മുസാഫിറിനും, ആതുര സേവന രംഗത്തുള്ള സാമൂഹിക പ്രവർത്തനങ്ങളെ കണക്കിലെടുത്ത് ഡോക്ടർ വിനീത പിള്ളയ്ക്കും നല്കുന്നതാണ്. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കോടെ ഉന്നത വിജയം നേടിയ അജ്മി സാബു എജ്യുക്കേഷൻ അവാർഡിന് അർഹനായി. വാർഷിക ആഘോഷ ചടങ്ങിൽ സിനി ആർട്ടിസ്റ്റ് സിയാദ് അബ്ദുള്ള പടുതോടിനേയും, സംഘടനയ്ക്കു നല്കിയ പ്രവർത്തനങ്ങളെ കണക്കിലെടുത്ത് മുൻ പ്രസിഡന്റ് വർഗീസ് ഡാനിയേലിനെയും ആദരിക്കുന്നതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു
വാർഷിക ആഘോഷ പരിപാടികളുടെ പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും. പാസ്സ് ലഭിക്കുന്നതിനായി https://docs.google.com/forms/d/e/1FAIpQLSf1jJ71Jwj9bShauavUGHfkAYvfvwp3PWc5I5EVin0S2qeOTw/viewform?usp=sharing എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് അലി തേക്കുതോട്, ജനറൽ സെക്രട്ടറി ജോർജ്ജ് വർഗീസ് പന്തളം, ഖജാൻജി മനു പ്രസാദ്, വൈസ് പ്രസിഡൻറുമാരായ ജോസഫ് വർഗീസ് വടശ്ശേരിക്കര, സന്തോഷ് കടമ്മനിട്ട , രക്ഷാധികാരി ജയൻ നായർ പി.ആർ.ഓ അനിൽ കുമാർ പത്തനംതിട്ട എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്,0505437884, 0530072724, 0538378734 എന്നീ നമ്പറുകളിൽ ബന്ധപ്പെടാംവുന്നതാണ്


