ജി 20 ഉച്ചകോടിക്ക് തുടക്കം: ‘ഇന്ത്യ’ക്ക് പകരം ഭാരത്; ചര്‍ച്ചയായി മോദിയുടെ ഇരിപ്പിടം
|
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കമായി. ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ അഭിസംബോധന ചെയ്തു. 55 രാജ്യങ്ങള്‍ ചേര്‍ന്ന ആഫ്രിക്കന്‍ യൂണിയന് ജി20യില്‍ അംഗത്വം നല്‍കി. കോവിഡിന് ശേഷം ലോകത്ത് വലിയ വിശ്വാസ രാഹിത്യമുണ്ടായെന്നും റഷ്യ, യുെ്രെകന്‍ യുദ്ധം ഇത് വര്‍ധിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്തിന്റെ പേര് ഭാരതം എന്നു മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ ചര്‍ച്ചയായി ജി 20 ഉച്ചകോടിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടം. മോദിയുടെ ഇരിപ്പിടത്തില്‍ ജി 20 ലോഗോയ്‌ക്കൊപ്പം ഭാരത് എന്നാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. സാധാരണ ഇന്ത്യ എന്നാണ് ഇത്തരം ചടങ്ങുകള്‍ രേഖപ്പെടുത്താറുള്ളത്.
പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തില്‍ ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനത്തിലാണു മോദിയുടെ ഇരിപ്പിടത്തില്‍ ജി20 ലോഗോയുള്ള ബോര്‍ഡില്‍ ‘ഭാരത്’ എന്നു രേഖപ്പെടുത്തിയത്. നേരത്തെ ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചതിനു പിന്നാലെയാണ്, പേരുമാറ്റ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ‘്രൈപംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നായിരുന്നു എഴുതിയത്.
#WATCH | G 20 in India | Prime Minister Narendra Modi says, “India’s G20 presidency has become a symbol of inclusion, of ‘sabka saath’ both inside and outside the country. This has become people’s G20 in India. Crores of Indians are connected to this. In more than 60 cities of… https://t.co/rc2iIO2IGf pic.twitter.com/SgE8r2Nojk
— ANI (@ANI) September 9, 2023





