06
Jul 2024
Tue
06 Jul 2024 Tue
police found remains of kala s deadbody buried in septic tank

ആ​ല​പ്പു​ഴ: മാ​ന്നാറിൽ 15 വർഷം മുമ്പ് സെപ്റ്റിക് ടാങ്കിൽ ഇട്ട 20കാരി കലയുടേതെന്ന് കരുതുന്ന മൃതദേഹഭാഗങ്ങൾ പരിശോധനയിൽ കണ്ടെത്തി. ശാ​സ്ത്രീ​യ​ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും ഇ​തി​ൽ സ്ഥി​രീ​ക​ര​ണം ല​ഭിക്കു​ക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോ​ലീ​സി​ന് ല​ഭി​ച്ച രഹസ്യവി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൊവ്വ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സെപ്റ്റി​ക് ടാ​ങ്ക് തു​റ​ന്ന് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ക​ല മ​റ്റൊ​രു ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം പോ​യെ​ന്ന പ്രചാരണമാണ് കലയുടെ ഭർത്താവ് അനിലും സംഘവും പ്രചരിപ്പിച്ചത് . ഇയാൾ ഇപ്പോൾ ഇസ്രായേലിൽ ആണുള്ളത്.

പോലീസ് കേസുമായി ബന്ധപ്പെട്ട് ക​സ്റ്റ​ഡി​യി​ലു​ള്ള നാ​ല് പ്ര​തി​ക​ളും കു​റ്റം സ​മ്മ​തി​ച്ചി​ട്ടി​ല്ല. ഇവർ പ​ര​സ്പ​രം ബ​ന്ധ​മി​ല്ലാ​ത്ത മൊ​ഴി​ക​ളാ​ണ് ന​ൽ​കു​ന്ന​തെന്നാണ് വിവരം. സു​രേ​ഷ്, ജി​നു, പ്ര​മോ​ദ്, സ​ന്തോ​ഷ്‌ എ​ന്നി​വ​രാ​ണ് കേ​സി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. അ​നി​ലി​ന്‍റെ ആ​ദ്യ ഭാ​ര്യ​യാണ് ക​ല. വ്യത്യസ്ത ജാ​തി​ക്കാ​രാ​യ ഇ​രു​വ​രും വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്നാ​യി​രു​ന്നു വി​വാ​ഹം. ഇ​തോ​ടെ ക​ല​യു​ടെ ബ​ന്ധു​ക്ക​ൾ ഇ​വ​രു​മാ​യി ബ​ന്ധം ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് ക​ല​യെ കാ​ണാ​താ​യ​പ്പോ​ൾ, അ​വ​ര്‍ മ​ക്ക​ളെ​യും ത​ന്നെ​യും ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രാ​ൾ​ക്കൊ​പ്പം പോ​യെ​ന്നാ​ണ് ഭ​ര്‍​ത്താ​വ് അ​നി​ൽ പ​റ​ഞ്ഞി​രു​ന്നത്.

കേ​സുമായി ബന്ധപ്പെട്ട് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉള്ളയൊരാൾ മദ്യലഹരിയിൽ നടത്തിയ വെളിപ്പെടുത്തലാണ് കലയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരം പുറത്തറിയാൻ കാരണമെന്നാണ് അറിയുന്നത്. 15 വ​ർ​ഷം മു​മ്പ് ഒരു കൊ​ല​പാ​ത​കം ചെ​യ്തി​രു​ന്നു​വെ​ന്നും അ​തി​ൽ ഇ​തു​വ​രെ പി​ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഇയാൾ വീരവാദം മുഴക്കിയിരുന്നു. ഈ ​വെളിപ്പെടുത്തൽ കേട്ടയാളാണ് കലയുടെ കൊലപാതകത്തെക്കുറിച്ച് ഊമക്കത്തിലൂടെ പോലീസിന് വിവരം നൽകിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക