തിരുവനന്തപുരം പാപ്പനംകോട് ജങ്ഷന് സമീപം ദുരൂഹസാഹചര്യത്തില്‍ തീപിടിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്റ് പോര്‍ട്ടല്‍ ഓഫിസില്‍ നിന്ന് കണ്ടെടുത്ത കത്തിക്കരിഞ്ഞ രണ്ടു മൃതദേഹങ്ങളിലൊന്ന് ഓഫിസ് ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡില്‍ ദിക്കുബലിക്കളത്തിനു സമീപം ശിവപ്രസാദത്തില്‍ വാടകയ്ക്കു താമസിക്കുന്ന വി.എസ്.വൈഷ്ണയു(34)ടെയും രണ്ടാമത്തേത് യുവതിയുടെ ലിവിങ് ടുഗദര്‍ പങ്കാളി ബിനു കുമാറിന്റേതുമെന്ന് പോലീസ്. വൈഷ്ണയുടെ ഓഫിസിലേക്ക് തോള്‍സഞ്ചിയുമായി ബിനു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
|
ഇന്‍ഷുറന്‍സ് ഓഫിസിനു സമീപം ബിനു ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്ന ദൃശ്യമാണു പൊലീസിനു ലഭിച്ചത്. പ്രതികാരം തീര്‍ക്കാന്‍ പോകുന്നുവെന്ന തരത്തില്‍ ബിനു സുഹൃത്തിനോടു സംസാരിച്ചിരുന്നുവെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. ഡിഎന്‍എ സാംപിളുകളുടെ പരിശോധനാഫലം വന്നാലെ ബിനുവിന്റെ മൃതദേഹമാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവൂ.
ചൊവ്വാഴ്ചയാണ് കെട്ടിടത്തിന് ദുരൂഹ സാഹചര്യത്തില്‍ തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോള്‍ കത്തിക്കരിഞ്ഞ രണ്ടുമൃതദേഹങ്ങളാണ് കണ്ടെത്താനായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിനുകുമാറിന്റെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി. സംഭവത്തിനു ശേഷം ഇയാള്‍ വീട്ടില്‍ എത്തിയിട്ടുമില്ലെന്ന് വ്യക്തമായി.
ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന വൈഷ്ണയോടൊപ്പം നാലു വര്‍ഷം മുന്‍പാണ് പള്ളിച്ചല്‍ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയില്‍ ബിനു കുമാര്‍ താമസമാരംഭിച്ചതെന്നു പോലീസ് പറഞ്ഞു.
ഡ്രൈവറായ ബിനു ഉപദ്രവിക്കുന്നതു പതിവായതോടെ ഇയാളുമായും അകന്നുകഴിയുകയായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ ഓഫിസിലെത്തി വഴക്കിടുന്നതു സംബന്ധിച്ച് ആറു മാസം മുന്‍പ് വൈഷ്ണ നേമം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന മകനും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകളുമാണ് വൈഷ്ണയ്ക്കുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





