26
Apr 2024
Fri
26 Apr 2024 Fri
kerala polling ends

തിരുവനന്തുപുരം: സംസ്ഥാനത്ത് പോളിങ് സമയം കഴിഞ്ഞിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. വൈകീട്ട് 8 മണിക്കുള്ള കണക്ക് പ്രകാരം വോട്ടിങ് ശതമാനം 70 ശതമാനം കടന്നു. ( Polling in Kerala crossed 70 percent; Long queues in many booths even after polling time )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോളിങ് സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടിംഗ് ഇനിയും മണിക്കൂറുകള്‍ നീളും. 1178 ബൂത്തുകളില്‍ പോളിങ് പൂര്‍ത്തിയായത് 477 ബൂത്തുകളില്‍ മാത്രം. 701 ബൂത്തുകളില്‍ പോളിങ് പൂര്‍ത്തിയായില്ല. 323 ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര.

തിരൂരങ്ങാടിയിലെ കൊടിഞ്ഞി തിരുത്തി 93-ാം നമ്പര്‍ ബൂത്തില്‍ മൂന്നൂറോളം ആളുകളാണ് വരിയിലുള്ളത്. കൂട്ടിലങ്ങാടി മുന്നക്കുളം എല്‍.പി സ്‌കൂളിലെ ബൂത്തില്‍ 228 പേര്‍ക്കാണ് ടോക്കണ്‍ നല്‍കിയത്. പല ബൂത്തുകളിലും വോട്ടിങ് വളരെ മന്ദഗതിയിലാണെന്ന് വോട്ടര്‍മാര്‍ പരാതി ഉന്നയിക്കുന്നുണ്ട്. ചില ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മണിക്കൂറുകളോളം പോളിങ് തടസ്സപ്പെട്ടിരുന്നു.

പലയിടങ്ങളിലും കള്ളവോട്ട് ചെയ്തതായി പരാതി ഉയര്‍ന്നു.
കാസര്‍കോട് തൃക്കരിപ്പൂരില്‍ വ്യാപക കള്ളവോട്ട് നടന്നതായി പരാതി. ചീമേനി 37 ആം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. വിദേശത്ത് ഉള്ളവരുടെ വോട്ടേഴ്‌സ് സ്ലിപ്പ് ഉപയോഗിച്ച് വോട്ടു ചെയ്‌തെന്നാണ് ആരോപണം.
വടകര നാദാപുരത്ത് കള്ളവോട്ട് ശ്രമം. ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. വെള്ളിയോട് ഘജ സ്‌കൂളില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വളയം സ്വദേശി ഷഹല്‍ ചാത്തോത്ത് ആണ് പിടിയിലായത്. വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ശ്രമമെന്ന് പൊലീസ്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്  (07.45 PM)

1. തിരുവനന്തപുരം-66.39

2. ആറ്റിങ്ങല്‍-69.36

3. കൊല്ലം-67.79

4. പത്തനംതിട്ട-63.32

5. മാവേലിക്കര-65.83

6. ആലപ്പുഴ-74.14

7. കോട്ടയം-65.57

8. ഇടുക്കി-66.34

9. എറണാകുളം-67.82

10. ചാലക്കുടി-71.50

11. തൃശൂര്‍-71.70

12. പാലക്കാട്-72.20

13. ആലത്തൂര്‍-72.12

14. പൊന്നാനി-67.22

15. മലപ്പുറം-71.10

16. കോഴിക്കോട്-72.67

17. വയനാട്-72.52

18. വടകര-72.71

19. കണ്ണൂര്‍-75.32

20. കാസര്‍ഗോഡ്-73.84