23
Aug 2023
Tue
|
അത്തപ്പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ ആലപിച്ചും നൃത്തമാടിയും വടം വലി ഉൾപ്പെടെ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചും വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കിയും ബംബർ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ വിതരണം ചെയ്തുമായിരുന്നു ആഘോഷം.
ജിസാനിലെ വിവിധ സാംസ്കാരിക സംഘടനാ നേതാക്കളായ ഹാരിസ് കല്ലായി, ദേവൻ, ഷംസു പൂകൂട്ടൂർ, താഹ കൊല്ലേത്ത്, ജിലൂ ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവാസി ലീഗൽ സെൽ ഇൻറർനാഷനൽ കോ ഓഡിനേറ്റർ ഹാഷിം പെരുമ്പാവൂർ സംബന്ധിച്ചു.
ജോഫി കൂട്ടിക്കൽ, ഹരി ഹരിപ്പാട്, മനു കൊല്ലം, അനിൽ അമ്പാടി, ഗിരീഷ് നീലഗിരി, നസീഫ്, വിപിൻ വൈക്കം, വിനോദ് ഇടപ്പള്ളി, , ജെയിസൻ തൃശൂർ, ബേസിൽ, പ്രമോദ്, നിദീഷ് നാരായണൻകുട്ടി, സുമേഷ്എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
രാവിലെ 9 മണിക്ക് ഫുക്ക ഔഡിറ്റോറിയത്തിൽ ആരംഭിച്ച ഓണാഘോഷ പരിപാടികൾ വൈകുന്നേരം 6ന് സമ്മാനദാനത്തോടെ അവസാനിച്ചു.


