ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ പൂജ നടത്തി
|
ന്യൂഡല്‍ഹി: സംഘ്പരിവാരം അവകാശവാദം ഉന്നയിക്കുന്ന വാരാണസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കള്‍ ആരാധന നടത്തി. പള്ളിയിലെ വ്യാസ് നിലവറയിലാണ് ആരാധന നടത്തിയത്. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്.
ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് ഹൈന്ദവ വിഭാഗത്തിന് അനുമതി നല്‍കി വാരാണസി ജില്ലാകോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പൂജ നടന്നത്. പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് വാരാണസി കോടതി പൂജയ്ക്ക് അനുവാദം നല്‍കിയിരുന്നത്.
പുതിയ പശ്ചാത്തലത്തില്‍ വാരാണസിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
നേരത്തെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തിന് ഉള്ളില്‍ പൂജ നടത്താനുള്ള ഹിന്ദു വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് വാരാണസി ജില്ലാ കോടതി ഹിന്ദുക്കള്‍ക്ക് അനുകൂലമായി വിധിച്ചത്. ഏഴു ദിവസത്തിനകം ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതിന് മുമ്പെയാണ് പൂജ നടന്നത്.
Pooja, aarti performed at Gyanvapi mosque complex
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





