തിരുവനന്തപുരം പൂജപ്പുര ജയിൽ കഫറ്റീരിയയിൽ മോഷണം നടത്തി നാലുലക്ഷത്തോളം രൂപയുമായി കടന്ന പ്രതി പിടിയിൽ. അടുത്തിടെ ജയിൽ മോചിതനായ പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി(26)യാണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
|
മോഷ്ടിച്ച തുകകൊണ്ട് ഇയാൾ ഐഫോണും മറ്റു സാധനങ്ങളും വാങ്ങിയതായി പോലീസ് പറഞ്ഞു. മോഷണക്കേസിൽ ജയിലിലായ ഹാദി കഫറ്റീരിയയിലെ കൗണ്ടറിൽ ജോലി ചെയ്തിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
ജയിൽ മോചിതനായി പത്താം ദിവസമാണ് മോഷണം നടത്തിയത്. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമിൽ നിന്ന് പണം കവരുകയായിരുന്നു.
ALSO READ: 23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിൽ
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





