19
Aug 2025
Tue
19 Aug 2025 Tue
three ladies caughts with 23 kg Ganja

‌23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിൽ. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ജാർഖണ്ട് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിൽ എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്. 13 പൊതികളാക്കിയായിരുന്നു സംഘം ക‍‍ഞ്ചാവ് ബാഗുകളിൽ ഒളിപ്പിച്ചിരുന്നത്. തിരുവനന്തപുരത്ത് ഉണക്കമീൻ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് പിടിയിലായ പ്രതികൾ.

ALSO READ: പിഎഫ്‌ഐ ഹരജിയില്‍ ഇഡിയുടെ വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി