റോം: സ്വവര്‍ഗാനുരാഗം കുറ്റമല്ലെന്നും എന്നാല്‍ അത് പാപമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികള്‍ പാപത്തെയും കുറ്റകൃത്യത്തെയും തിരിച്ചറിയണം.സഭയിലെ ചില ബിഷപ്പുമാര്‍ സ്വവര്‍ഗാനുരാഗത്തിന് എതിരായ നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. എല്ലാവരുടെയും അന്തസ്സ് മനസ്സിലാക്കാന്‍ ബിഷപ്പുമാര്‍ മാറ്റത്തിന്റെ പ്രക്രിയ്ക്ക് വിധേയമാകണമെന്നും മാര്‍പാപ്പ വ്യക്തമാക്കി.
സ്വവര്‍ഗരതിയെ കുറ്റകരമാക്കുന്ന വിവിധ രാജ്യങ്ങളുടെ നിയമങ്ങളെ അന്യായം എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. ഈ നിയമങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കത്തോലിക്കാ സഭ മുന്നിട്ടിറങ്ങണം. ദൈവത്തിന്റെ കണ്ണില്‍ ഏവരും തുല്യരാണെന്നും എല്ലാവരുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ബിഷപ്പുമാര്‍ക്ക് കഴിയണമെന്നും മാര്‍പാപ്പ പറഞ്ഞു.
കത്തോലിക്കാ സഭ സ്വവര്‍ഗരതിയെ പാപമായി തന്നെയാണ് കാണുന്നത്. എല്‍ജിബിടിക്യു വിഭാഗങ്ങളെ സഭയിലേക്ക് ബിഷപ്പുമാര്‍ സ്വാഗതം ചെയ്യണം. എല്‍ജിബിടിക്യു വിഭാഗങ്ങള്‍ക്കെതിരേ നില്‍ക്കുന്ന നിയമങ്ങള്‍ അസാധുവാക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
|



