12
Oct 2025
Sat
12 Oct 2025 Sat
pregnant-Malayali-woman-collapsed-and-died-in-Ajman

അജ്മാന്‍: ഒമ്പത് മാസം ഗര്‍ഭിണിയായ മലയാളി യുവതി അജ്മാനില്‍ കുഴഞ്ഞുവീണ് മരിച്ചു. അമിതരക്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ദാരുണാന്ത്യം. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്റെ മകള്‍ അസീബ(35) ആണ് മരിച്ചത്.

whatsapp ഒമ്പതു മാസം ഗര്‍ഭിണിയായ മലയാളി അജ്മാനില്‍ കുഴഞ്ഞു വീണ് മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ദുബൈ സോനപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അജ്മാന്‍ എമിറേറ്റ്‌സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്റെ ഭാര്യയാണ്. മകള്‍:മെഹ്‌റ.