29
May 2024
Thu
29 May 2024 Thu

അയോധ്യ: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു. ക്ഷേത്രത്തിലെ പ്രതിഷ്ഠ ആയ് രാം ലല്ലയെ രാഷ്ട്രപതി തൊഴുതു വണങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നു.ബിജെഅനുവരിയിൽ പ്രതിഷ്ഠ നടത്തിയ രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകീട്ടോടെയായിരുന്നു സന്ദർശനം. രാമക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ഹനുമാൻഗർഹി ക്ഷേത്രത്തിലെത്തി. തുടർന്ന്, സരയൂ തീരത്തെ ആരതിയിലും പങ്കുകൊണ്ടു. കുബേർ ടീലയും രാഷ്ട്രപതി സന്ദർശിക്കുമെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചിരുന്നു.

അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേല്‍ സ്വീകരിച്ചു.