പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് അമ്പലത്തറ ഏഴാംമൈലില്‍ ആണ് സംഭവം. പോര്‍ക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിലിനെ(44)യാണ് മരിച്ച നിലയില്‍ കണ്ടത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിലായിരുന്നു മൃതദേഹം.
|
ഇരിട്ടി എടൂര്‍ സ്വദേശിയാണ് ഫാ.ആന്റണി. ഒരു വര്‍ഷമായി പോര്‍ക്കളം എംസിബിഎസ് ആശ്രമത്തില്‍ താമസിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഫാ. ആന്റണി കുര്‍ബാനയ്ക്ക് പോയിരുന്നില്ല. ഇതിനാല്‍ ആശ്രമത്തിലെ മറ്റൊരു വൈദികന് രാത്രി വൈകി ആന്റണിയുടെ മുറിയില്‍ എത്തിയെങ്കിലും അദ്ദേഹത്തെ അവിടെ കണ്ടില്ല.
മുറിയില്‍ നോക്കിയപ്പോള്‍ ഒരു കത്ത് ലഭിച്ചു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് അതില്‍ എഴുതിയിരുന്നത്. തുടര്‍ന്ന് ഇവിടെ പോയി നോക്കിയപ്പോഴാണ് മൃതദേഹം കാണുന്നത്.
ALSO READ: പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





