വമ്പന്‍ ബജറ്റില്‍ ബ്രഹ്‌മാണ്ഡ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഇറക്കുന്നതില്‍ പേര് കേട്ട രാജമൗലിയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധാകര്‍. (Prithviraj to take on Mahesh Babu in SS Rajamouli’s next )ഓസ്‌കറില്‍ ഉള്‍പ്പെടെ തരംഗമായ ആര്‍.ആര്‍.ആര്‍ എന്ന ചിത്രമിറങ്ങി രണ്ടുവര്‍ഷത്തിന് ശേഷമാണ് പുതിയൊരു രാജമൗലി ചിത്രം ഒരുങ്ങുന്നത്. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ മഹേഷ് ബാബു നായകനാവുന്ന ചിത്രമാണ് അണിയറയില്‍ തയ്യാറാവുന്നത്. ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണെന്നതിനപ്പുറം സിനിയമയുടെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
|
ഹോളിവുഡ് താരങ്ങളും സാങ്കേതിക വിദഗ്ധരും അണിനിരക്കുമെന്ന് പറയപ്പെടുന്ന ചിത്രത്തില്‍ മലയാളികള്‍ക്ക് താല്‍പര്യമുള്ളൊരു വാര്‍ത്തയാണ് പിങ്ക് വില്ല പുറത്തുവിട്ടിരിക്കുന്നത്. രാജമൗലിയുടെ ഈ വമ്പന്‍ പ്രോജക്റ്റില്‍ മലയാളികളുടെ പ്രിയനടന്‍ പൃഥ്വിരാജ് സുകുമാരനും ഉണ്ടാവുമെന്നതാണ് ആ വാര്‍ത്ത.
ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയില്‍ വില്ലന്‍ വേഷത്തിലായിരിക്കും പൃഥ്വിരാജ് എത്തുക. തെലുങ്ക് സിനിമകളില്‍ സ്ഥിരം കാണുന്ന വില്ലന്‍ കഥാപാത്രമായിരിക്കില്ല പൃഥ്വിയുടേത്. പ്രതിനായക രൂപത്തിലുള്ള വില്ലന്‍ കഥാപാത്രത്തെയാണ് പ്രിഥ്വി അവതരിപ്പിക്കുകയെന്നാണ് അറിയുന്നത്. സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിയും പൃഥ്വിരാജും ധാരണയിലെത്തിയിട്ടുണ്ടെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.
ഹനുമാനുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ മഹേഷ് ബാബുവിന്റെ കഥാപാത്രത്തില്‍ രാജമൗലിയും വിജയേന്ദ്രപ്രസാദും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് ഹനുമാന്റെ സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കും. ഹോളിവുഡില്‍ നിന്നുള്ള വലിയൊരു സ്റ്റുഡിയോ ആയിരിക്കും ചിത്രം നിര്‍മിക്കുക. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആരംഭിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.


