23
Feb 2025
Sun
23 Feb 2025 Sun
private bus caught fire while coming to Kannur from Bangaluru

ബംഗളുരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് യാത്രയ്ക്കിടെ കത്തിനശിച്ചു. തീ പടരുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രികരെ പുറത്തിറക്കാനായതിനാല്‍ വന്‍ അപകടം ഒഴിവായി. അശോക ട്രാവല്‍സ് എന്ന ബസ്സാണ് കത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്ദൂരില്‍ എത്തിയപ്പോഴാണ് ബസ്സിന്റെ പിന്‍ഭാഗത്തു നിന്ന് തീ പടര്‍ന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍ പെടുകയും ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയുമായിരുന്നു. യാത്രക്കാരെ മറ്റു ബസ്സുകളില്‍ കണ്ണൂരിലേക്ക് കയറ്റി വിട്ടു.

ALSO READ: പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രികര്‍ ഇറങ്ങിയോടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക