കോഴിക്കോട് വേങ്ങേരി ബൈപാസ് ജങ്ഷനു സമീപം ഇരുബസുകൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ഉടമയും ഡ്രൈവറും അറസ്റ്റിൽ. കക്കോടി കിഴക്കുംമുറി കരമംഗലത്താഴം നെച്ചൂളിപ്പൊയിൽ ഷൈജു (ഗോപി–43), ഭാര്യ ജീമ (36) എന്നിവരുടെ ദാരുണ മരണത്തിലാണ് ബസ് ഉടമ അരുൺ, ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ചേവായൂർ പൊലീസ് തിങ്കൾ രാത്രിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
|
ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമയ്‌ക്കെതിരെ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി.വേങ്ങേരി ബൈപ്പാസ് ജങ്ഷനു സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം.
മുന്നിൽ പോയ ബസ് ബൈപാസ് ഡിവൈഡറിനു സമീപം വേഗം കുറച്ചപ്പോൾ ഇതിനു പിന്നിലായി ബ്രേക്ക് ചെയ്ത സ്കൂട്ടർ യാത്രികരെ പിന്നാലെ അമിതവേഗതയിൽ വന്ന ബസ് മുന്നിൽ പോയ ബസ്സിലേക്ക് ഇടിച്ചുകറ്റുകയായിരുന്നു. ദമ്പതികൾ ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പു തന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരു ബൈക്ക് യാത്രക്കാരൻ പാലത്ത് ഊട്ടുകുളംവയൽ വീട്ടിൽ വിനുവിനെ (36) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





