ന്യൂയോര്‍ക്ക്: ലോകപ്രശസ്ത ധനകാര്യ സ്ഥാപനമായ ജെപി മോര്‍ഗന്‍ ചേസിലെ (JPMC) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലോര്‍ണ ഹജ്ദിനിക്കെതിരെ ലൈംഗിക പീഡനം, വംശീയ അധിക്ഷേപം, ഔദ്യോഗിക പദവി ദുരുപയോഗം എന്നിവ ആരോപിച്ച് പരാതി. ഹജ്ദിനിയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ‘ജോണ്‍ ഡോ’ എന്ന് വിളിക്കപ്പെടുന്ന ജൂനിയര്‍ ഉദ്യോഗസ്ഥനാണ് ന്യൂയോര്‍ക്ക് കൗണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
|
വിവാഹിതനായ തന്നെ ‘ബ്രൗണ്‍ ബോയ് ഇന്ത്യന്‍’ എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിച്ചതായും, മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായും യുവാവ് പരാതിയില്‍ പറയുന്നു. പീഡനത്തിന് വഴങ്ങിയില്ലെങ്കില്‍ ഔദ്യോഗിക ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പരാതിയിലെ പ്രധാന വിവരങ്ങള്‍:
ഔദ്യോഗിക പദവി ദുരുപയോഗം: 2024-ന്റെ തുടക്കത്തിലാണ് പീഡനം ആരംഭിച്ചതെന്ന് ഇര പറയുന്നു. ഹജ്ദിനി തന്റെ പേന ജോണ്‍ ഡോയുടെ കാലിന് സമീപത്തേക്ക് ഇടുകയും അത് എടുക്കാനെന്ന ഭാവേന കുനിയവേ ജോണ്‍ ഡോയുടെ കാല്‍വണ്ണയുടെ മസിലില്‍ പിടിച്ച് തിരുമ്മുകയും ചെയ്തു. താന്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാറുണ്ടല്ലേ, ബാസ്‌കറ്റ് ബോള്‍ കളിക്കാരെ കാണുമ്പോള്‍ എനിക്ക് ഉത്തേജനം വരും എന്ന് പറയുകയും ചെയ്തു.
തുടര്‍ന്ന് ജോണ്‍ ഡോയെ വിടാതെ പിന്തുടര്‍ന്ന ഹജ്ദിനി തനിക്ക് വഴങ്ങിയില്ലെങ്കില്‍ സ്ഥാനക്കയറ്റം തടയുമെന്നും, മാനേജ്മെന്റിന് മുന്നില്‍ മോശക്കാരനാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ‘ഞാന്‍ നിന്നെ നശിപ്പിക്കും, നീ എന്റെ ഉടമസ്ഥതയിലാണെന്ന് മറക്കരുത്’ എന്ന് ഹജ്ദിനി പറഞ്ഞതായി ഹര്‍ജിയില്‍ പറയുന്നു.
ALSO READ: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഗ്യാസിന്റെ വില കുത്തനെ കൂട്ടി; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 993 രൂപ!
വംശീയ അധിക്ഷേപം: യുവാവിനെ ‘ബ്രൗണ്‍ ബോയ് ഇന്ത്യന്‍’ എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ ഏഷ്യന്‍ വംശജയായ ഭാര്യയെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. ‘ഒരു ഇന്ത്യന്‍ വംശജന്‍ പ്രൊമോഷന്‍ നേടുന്നത് മാനേജ്മെന്റിന് ഇഷ്ടമാകില്ല’ എന്നും അവര്‍ പരിഹസിച്ചു.
മയക്കുമരുന്ന് നല്‍കിയുള്ള പീഡനം: ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതിനായി റോഹിപ്‌നോള്‍ (Roofies) പോലുള്ള മയക്കുമരുന്നുകളും ലൈംഗിക ഉത്തേജന മരുന്നുകളും നല്‍കിയതായി ഹജ്ദിനി സമ്മതിച്ചതായി പരാതിയില്‍ വ്യക്തമാക്കുന്നു. യുവാവ് കരഞ്ഞുകൊണ്ട് എതിര്‍ത്തെങ്കിലും ഹജ്ദിനി അത് വകവെക്കാതെ പീഡനം തുടര്‍ന്നു.
അധാര്‍മ്മികമായ പെരുമാറ്റം: ഓഫീസില്‍ വെച്ചും യുവാവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചും ഇവര്‍ നിരന്തരം അശ്ലീലം പറയുകയും അനുവാദമില്ലാതെ ശരീരം സ്പര്‍ശിക്കുകയും ചെയ്തിരുന്നു. യുവാവ് എതിര്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം തന്റെ പദവി ഉപയോഗിച്ച് അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ഇവര്‍ ശ്രമിച്ചു. യുവാവിന്റെ അപാര്‍ട്ടമെന്റില്‍ കയറി വന്ന ഹജ്ദിനി സ്വന്തം ഷര്‍ട്ട് ഊരി മാറ്റി മാറിടം പ്രദര്‍ശിപ്പിക്കുകയും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചെയ്തു.
ബാങ്കിന്റെ നിലപാട്: 2025 മേയില്‍ യുവാവ് ജെപി മോര്‍ഗന് പരാതി നല്‍കിയെങ്കിലും ആന്തരിക അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ബാങ്ക് അറിയിച്ചു. യുവാവ് അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ബാങ്ക് വക്താവിന്റെ വാദം.
ആരാണ് ലോര്‍ണ ഹജ്ദിനി?
37 വയസ്സുള്ള ലോര്‍ണ ഹജ്ദിനി ജെപി മോര്‍ഗനില്‍ 15 വര്‍ഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയാണ്. നിലവില്‍ ലിവറേജ്ഡ് ഫിനാന്‍സ് വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. എന്‍വൈയു സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (NYU Stern School of Business), ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
നിലവില്‍ ലോര്‍ണ ഹജ്ദിനി കമ്പനിയില്‍ ജോലി തുടരുകയാണ്. എന്നാല്‍ പീഡനത്തിന് ഇരയായ യുവാവിന് ജോലി നഷ്ടപ്പെടുകയും കടുത്ത മാനസിക വിഷമത്തിലാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡാനിയല്‍ ജെ. കൈസര്‍ പറഞ്ഞു. മാനനഷ്ടത്തിനും മാനസിക വിഷമത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നത്.


