30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Prof G N Saibaba passed away

മനുഷ്യാവകാശ പ്രവർത്തകനും ഡൽഹി സർവകലാശാല മുൻ അധ്യാപകനുമായിരുന്ന ജി എൻ സായിബാബ(57) അന്തരിച്ചു. ഹൈദരാബാദ് നിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖത്തെതുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സായിബാബ. ശനിയാഴ്ച രാത്രി എട്ടോടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയും 8.30ന് മരിക്കുകയായിരുന്നുവെന്നുമാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രിയെ വധിക്കാൻ മാവോവാദികൾ പദ്ധതിയിട്ടെന്നും അതിൽ സായിബാബയ്ക്കു പങ്കുണ്ടെന്നുമാരോപിച്ചെടുത്ത കേസിൽ 2024 മാര്‍ച്ച് അഞ്ചിനാണ് അദ്ദേഹത്തെ ബോംബൈ ഹൈക്കോടതിയുടെ നാ​ഗ്പൂർ ബെഞ്ച് കുറ്റവിമുക്തനാക്കിയത്. സായിബാബ അടക്കം ആറുപേരെയായിരുന്നു കോടതി കുറ്റവിമുക്തരാക്കിയത്. ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.ഈ കേസിൽ 2014 മുതൽ 2024 വരെ ജയിലിലായിരുന്നു അദ്ദേഹം. ശാരീരിക അവശതകളെ തുടര്ന്ന് വീൽചെയറിലായിരുന്നു ജി എൻ സായിബാബ ഏറെ നാളായി കഴിഞ്ഞിരുന്നത്.

2003 മുതല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിക്കു കീഴിലെ രാം ലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് പ്രഫസറായിരുന്നു സായിബാബ. മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടതോടെ 2014ല്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

READ ALSO: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ശിക്ഷിച്ച പ്രഫ. ജി എന്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement