12
Jun 2025
Sun
12 Jun 2025 Sun
prominant malayali businessman dies in Mina during Hajj

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ പ്രമുഖ മലയാളി വ്യവസായി മരിച്ചു. മലപ്പുറം തിരൂര്‍ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ഷുഹൈബ്(45) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹജ്ജിന്റെ പ്രധാന കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി മക്കയിലെ മിനയിലെ ടെന്റില്‍ വിശ്രമിക്കുന്നതിനിടെ ഷുഹൈബിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ മിന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് ഷുഹൈബ് ഹജ്ജ് നിര്‍വഹിക്കാനെത്തിയത്.

സില്‍വാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍, അബൂദബിയിലെ അല്‍ ബസ്ര ഗ്രൂപ്പ്, പുത്തനത്താണിയിലെ ഹലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രൊഡക്ട്‌സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറുമാണ് ഷുഹൈബ്.

പിതാവ്: സൈതാലിക്കുട്ടി ഹാജി (സില്‍വാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍). മാതാവ്: ആയിശുമോള്‍. സല്‍മയാണ് ഭാര്യ. മക്കള്‍: നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മക്കയില്‍ തന്നെ ഖബറടക്കും.

ALSO READ: ദുബയില്‍ സ്‌കൂബാ ഡൈവിങ്ങിനിടെ അപകടം; മലയാളി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക