24
Jan 2025
Sun
24 Jan 2025 Sun
Hyder Ali Shanthapuram

പ്രമുഖ പണ്ഡതിനും എഴുത്തുകാരനും ജമാഅത്തെ ഇസ്ലാമി നേതാവുമായ ഹൈദറലി ശാന്തപുരം നിര്യാതനായി. പണ്ഡിതന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, പ്രബോധകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനനം 1943 ജൂലൈ-15 ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്ത്. പിതാവ് മൊയ്തീന്‍, മാതാവ് ആമിന. 1968-72-ല്‍ മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം. പ്രബോധനം വാരിക സബ് എഡിറ്റര്‍ (1972-1973), ജമാഅത്ത് കേരള ഹല്‍ഖാ ഓഫീസ് സെക്രട്ടറി (1974-75), സുൗദി മതകാര്യാലയത്തിനു കീഴില്‍ യു.എ.ഇയില്‍ പ്രബോധകന്‍ (1976-2006), യു.എ.ഇയിലെ ഐ.സി.സി പ്രസിഡന്റ് (2000-2006), ശാന്തപുരം അല്‍ ജാമിഅ ദഅ്വ കോളേജ് പ്രിന്‍സിപ്പല്‍ (2006-2008), അധ്യാപകന്‍, ജമാഅത്തെ ഇസ്ലാമി കേരള ശൂറയിലെയും കേന്ദ്ര പ്രിതിനിധി സഭയിലെയും അംഗം (2007-2015) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ശാന്തപുരം അല്‍ജാമിഅഃ അല്‍ ഇസ് ലാമിയ അലുംനി അസോസിയേഷന്‍ പ്രസിഡന്റ്, ശാന്തപുരം മഹല്ല് അസി.ഖാദി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ALSO READ: ജമാഅത്തെ ഇസ്ലാമിയുമായി ദീര്‍ഘകാല ബന്ധമെന്ന് സാദിഖലി തങ്ങള്‍; അവര്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നത് നിഷേധിക്കേണ്ടതില്ല

അല്‍ ജാമിഅഃ സുപ്രീം കൗണ്‍സില്‍, അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍, പെരിന്തല്‍മണ്ണ ഇസ്ലാമിക് മിഷന്‍ ട്രസ്റ്റ്, പത്തിരിപ്പാല ബൈത്തുശ്ശാരിഖ എന്നിവയില്‍ അംഗമായിരുന്നു.

സ്വതന്ത്ര കൃതികള്‍: ഹജ്ജ്,എന്ത്,എങ്ങനെ?, ഹജ്ജ് യാത്ര, സംസ്‌കരണ ചിന്തകള്‍, ഉംറ ഗൈഡ്, വിശുദ്ധഖുര്‍ആന്‍ അമാനുഷിക ഗ്രന്ഥം, ഇസ്ലാമിക പ്രബോധനം വ്യക്തിതലത്തില്‍, പര്‍ദയണിഞ്ഞ കലാകാരികള്‍, ഹജ്ജ് യാത്രികര്‍ക്ക് ചില നിര്‍ദേശങ്ങള്‍.

വിവര്‍ത്തനങ്ങള്‍: ഹറമിന്റെ സന്ദേശം, ശൈഖ് ഇബ്നുബാസിന്റെ ഫത്വകള്‍, ഹജ്ജ്, ഉംറ, സിയാറത്ത് ഗൈഡ് എന്നിവ. എ ഗൈഡ് ഫോര്‍ ഹജ്ജ്, ഹജ്ജ് യാത്ര, ഹജ്ജ് ഗൈഡ് എന്നീ വീഡിയോ കാസറ്റുകളും പുറത്തിറക്കി.

മുഹമ്മദ് അബുല്‍ ജലാല്‍ മൗലവിയോടൊപ്പം ഫൈസല്‍ രാജാവിനെ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയിട്ടുണ്ട്. യു.എ.ഇ. റേഡിയോ ഏഷ്യയില്‍ 13 വര്‍ഷം പ്രഭാഷണം നടത്തിയതിന് പുറമേ വിവിധ ടി.വി പരിപാടികളിലും പങ്കെടുത്തു. കുവൈത്, ഒമാന്‍, ബഹ്‌റൈന്‍, ഖത്വര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

ഭാര്യ യു.ടി.ഫാത്വിമ, മക്കള്‍: ത്വയ്യിബ, ബുശ്‌റ, ഹുസ്‌ന, മാജിദ, അമീന.